Site icon Malayalam News Live

സത്യപ്രതിജ്ഞാച്ചടങ്ങിന്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ കുട്ടി മരിച്ചു; സംഭവം കണ്ണൂർ 

കണ്ണൂർ: വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ ഒൻപത് വയസുകാരന് ദാരുണാന്ത്യം.

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിലാണ് സംഭവം. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തായാണ് അപകടമുണ്ടായത്. പുന്നക്കപ്പാറ കുഞ്ഞികിഴക്കയില്‍ വീട്ടില്‍ അമാൻ ആണ് മരിച്ചത്.

 

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ പുന്നക്കപ്പാറയില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാക്കിവന്ന പടക്കങ്ങള്‍ ഒരു സ്ഥലത്ത് സൂക്ഷിച്ചശേഷം പ്രവർത്തകർ പിരിഞ്ഞുപോവുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികള്‍ പടക്കമെടുത്ത് പൊട്ടിക്കുകയായിരുന്നു.

 

ഒരു പടക്കം അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു.

 

Exit mobile version