Site icon Malayalam News Live

സഞ്ജുവിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ; ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 61 റണ്‍സ് വിജയം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

61 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും ആതിഥേയരെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി17.5 ഓവറില്‍ 141 റണ്‍സില്‍ ഒതുങ്ങി. സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍, മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌.

സ്‌കോര്‍: ഇന്ത്യ 202-8 (20) | ദക്ഷിണാഫ്രിക്ക 141-10 (17.5)

203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സ് നേടിയ താരത്തെ അര്‍ഷ്ദീപിന്റെ പന്തില്‍ സഞ്ജു പിടിച്ച്‌ പുറത്താകുകയായിരുന്നു.

പിന്നീട് റിയാന്‍ റിക്കിള്‍ട്ടണ്‍ 21(11), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 11(11) എന്നിവരും പെട്ടെന്ന് പുറത്തായി. നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ 18(22), ഹെയ്ന്റിച്ച്‌ ക്ലാസന്‍ 25(22) എന്നിവര്‍ ചേര്‍ന്ന് 42 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഇരുവരും പുറത്തായി.

Exit mobile version