Site icon Malayalam News Live

സഞ്ജു സാംസണ് അര്‍ദ്ധ സെഞ്ച്വറി; അവസാന മത്സരത്തിലും സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യന്‍ യുവനിര; അഞ്ചാം ട്വന്റി 20യില്‍ 42 റണ്‍സിന് ഇന്ത്യയുടെ ജയം

ഹരാരെ: പരമ്പരയിലെ അവസാന മത്സരത്തിലും സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യ.

അഞ്ചാം ട്വന്റി 20യില്‍ 42 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള നാല് മത്സരങ്ങളിലും ആതിഥേയരെ നിഷ്പ്രഭരാക്കി മുന്നേറുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ 167-6 (20), സിംബാബ്‌വെ 125-10 (18.3)

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ ഒരുഘട്ടത്തില്‍ 12.4 ഓവറില്‍ 85ന് മൂന്ന് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

34(32) റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സ് ആണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. തടിവാന്‍ഷെ മാറുമണി 27(24) റണ്‍സും എട്ടാമനായി ക്രീസിലെത്തിയ ഫറസ് അക്രം 27(13) എന്നിവരും മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 8(12) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.

Exit mobile version