Site icon Malayalam News Live

തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; തോട്ടില്‍ വീണ് ഓണ്‍ലെെൻ ഭക്ഷണ വിതരണക്കാരന് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കനത്ത മഴ തുടരുകയാണ്.

ശാസ്തമംഗലത്ത് ഓണ്‍ലെെൻ ഭക്ഷണവിതരണക്കാരനായ യുവാവ് തോട്ടില്‍ വീണു.
ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലെെനിനടുത്താണ് യുവാവ് ബെെക്കുമായി വീണത്.

മഴയ്ക്ക് പിന്നാലെ തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.
ശ്യാം എന്ന യുവാവാണ് തോട്ടില്‍ വീണത്. യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബെെക്ക് തോട്ടില്‍ നിന്നും കരയിലെത്തിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ വെെകുന്നേരം വരെ 40 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരില്‍ റോഡിലേക്ക് വെള്ളം കയറി ഗതാഗത കുരുക്കുണ്ടാക്കി. അരുവിക്കര ഡാമിന് വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് വെെകുന്നേരം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെ.മി വീതം ഉയർത്തുമെന്ന് അറിയിച്ചു. ഡാമിന്റെ കരകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Exit mobile version