Site icon Malayalam News Live

ഗുരുതര വീഴ്ച…! ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍.

ഫാർമസികള്‍ക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍.
വാക്സീൻ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാർമസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല.

റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടു. നർകോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാൻ ലൈസൻസില്ല. ഉപകരണങ്ങള്‍ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ല, തുടങ്ങിയ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി പരാജയപെട്ടു.

Exit mobile version