Site icon Malayalam News Live

തലസ്ഥാനത്ത് തടി മില്ലിൽ വൻ തീപിടിത്തം; ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം.

തിരുവനന്തപുരം നരുവാമൂട്ടില്‍ അമ്മാനൂർ കോണത്താണ് സംഭവം. തടി മില്ലിലാണ് തീപിടിത്തമുണ്ടായത്.
അമ്മാനൂർക്കോണം വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്.

തീപിടിത്തത്തില്‍ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.’
തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയില്‍ നിന്നും നെയ്യാറ്റിൻകരയില്‍ നിന്നുമാണ് ഫയർഫോഴ്‌സ് എത്തിയത്. മില്ലിന് സമീപത്തായി നിരവധി വീടുകളുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചത്.

മില്ലില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

Exit mobile version