Site icon Malayalam News Live

തിരുവനന്തപുരത്ത് പടക്കം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു; രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം: പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപിടിച്ചു.

തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ് സംഭവം.

പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത്.

സംഭവത്തില്‍ ആളപായമില്ല. കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ അപകടത്തില്‍ കത്തി നശിച്ചു.

Exit mobile version