Site icon Malayalam News Live

പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിൻ്റെ ഒപ്പ്; തിരുത്തുന്നത് 165 വർഷത്തെ ചരിത്രം

പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനമായി. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250ആം വർഷികത്തോട് അനുബന്ധിച്ചാണ് യുഎസ് ട്രഷറി വകുപ്പിൻ്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡൻ്റ് കറൻസിയിൽ ഒപ്പുവെയ്ക്കുന്നത്. ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കുന്നതോട് കൂടി 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്. ബ്യൂറോ ഓഫ് എൻ​ഗ്രേവിങ് ആൻ്റ് പ്രിൻ്റിങ് ആണ് യുഎസിൻ്റെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. യുഎസ് മിൻ്റാണ് നാണയങ്ങൾ നിർമ്മിക്കുന്നതും. ജൂണിൽ അച്ചടിക്കുന്ന 100 ഡോളറിൻ്റെ ബില്ലിലാണ് ട്രംപിൻ്റെ ഒപ്പ് ആദ്യം പതിയുക.

ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്ൻ്റിൻ്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക പുരോ​ഗതിയെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നാണ് സ്കോട്ട് ബെസൻ്റ് പ്രസ്താവനയിൽ പറഞ്ഞത്. രാജ്യത്തിൻ്റെ ചരിത്രപരമായ നേട്ടങ്ങളെ അം​ഗീകരിക്കുന്നതിൻ്റെ ഏറ്റവും ശക്തമായ മാർ​ഗമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Exit mobile version