ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും ട്രംപ്. ഉപാധികള്‍ അംഗീകരിച്ച് എത്തിയാല്‍ മേക്ക് ഇറാൻ ഗ്രേറ്റ് എഗെയിൻ നടപ്പാക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.
മധ്യപൂർവേഷ്യൻ സംഘർഷം ഏഴാം നാളും തുടരുകയാണ്. ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും ആക്രമണം തുടരുന്നു. ഇറാന് പിന്നാലെ അടുത്ത ഉന്നം ക്യൂബയെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. റൗള്‍ കാസ്ട്രോയുടെ മകനുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തിയെന്ന് സൂചന.
