തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടൽ നിയാസ് മൻസിലിൽ ഷാനു (33) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരമണിയോടെ സ്കൂളിൽ നിന്നെത്തിയ കുട്ടികളാണ് വീട്ടിലെ ഹാളിലെ നിലത്തു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം കണ്ടത്.
തമിഴ്‌നാട് സ്വദേശിയായ രങ്കനോടൊപ്പമാണ് ഷാനുവിന്റെ താമസം. ഹോട്ടൽ ജീവനക്കാരനായ രങ്കനെ സംഭവശേഷം കാണാതായി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. എട്ടുവർഷം മുമ്പ് ഷാനുവിന്റെ ആദ്യ ഭർത്താവ് മരിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കൾ സ്കൂളിലേക്കു പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഒളിവിൽ പോയ രങ്കനുവേണ്ടി മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
