Site icon Malayalam News Live

തിരുവനന്തപുരത്ത് ഗ്രേഡ് എസ്.ഐയെ ഡ്യൂട്ടി റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി; തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം; എസ്ഐക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ജീവനക്കാർ

തിരുവനന്തപുരം: ഗ്രേഡ് എസ് ഐയെ ഡ്യൂട്ടി റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് സബ് ട്രഷറിയിലെ ഗ്രേഡ് എസ് ഐ ആയ കളത്തറ സ്വദേശി രാജ് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ മറ്റ് ഉദ്യോഗസ്ഥരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എസ്ഐക്ക് ഉണ്ടായിരുന്നതായി മറ്റ് ജീവനക്കാർ പറഞ്ഞു.
മരണത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Exit mobile version