Site icon Malayalam News Live

തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തൃശ്ശൂർ : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ 30 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ സംഖ്യയില്‍ നിന്ന് 50000 രൂപ അതിജീവിതക്ക് നല്‍കാനും കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ഉത്തരവ് ഇട്ടു.

വടക്കേക്കാട് പോലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി ശിക്ഷിച്ചത്.

2018 ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ വീടിൻ്റെ അടുക്കളയില്‍ വെച്ച്‌ കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പരാതി.

Exit mobile version