Site icon Malayalam News Live

വിവാഹ വാഗ്ദാനം നൽകിയും മൊബൈൽ ഫോൺ വാങ്ങി നൽകി വശീകരിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ യുവാവിന് 25 വർഷം കഠിനതടവും 12,5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തൃശൂർ: പോക്‌സോ കേസില്‍ പെട്ട യുവാവിന് ശിക്ഷ വിധിച്ച്‌ കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നടപടി.

യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ബ്ലാങ്ങാട് പാറമ്ബടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടയ്ക്കാത്ത പക്ഷം പതിനൊന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവ് ഉണ്ട്.

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. ഇയാള്‍ പതിനാറുകാരിയും കുടുംബവും താമസിക്കുന്ന വീടിന് പിന്നിലെ വിറക് ഷെഡിലേക്ക് അതിക്രമിച്ച്‌ കൊണ്ടുപോയി വിറകുപുരയില്‍ വച്ചും പെണ്‍കുട്ടിയുടെ കുടുംബ വീടിന്റെ പറമ്ബിലേക്ക് അതിക്രമിച്ചുകയറി വീടിന് പിന്നില്‍ വച്ചും കടല്‍ത്തീരത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസെടുത്തിരിക്കുന്നത്.

Exit mobile version