Site icon Malayalam News Live

അവസാനം കടുത്ത തീരുമാനമെടുത്ത് തൃഷ; വിജയെ അണ്‍ഫോളോ ചെയ്തു; ചര്‍ച്ചകള്‍ കൊഴുക്കുന്നു; നടിക്കെതിരെ വൻ സൈബർ ആക്രമണം

ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കല്‍പേട്ട് കുടുംബകോടതിയില്‍ അപേക്ഷ നല്‍കിയത്. വിജയുടെ ദാമ്പത്യത്തില്‍ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച്‌ നടിക്കെതിരെ വലിയ രീതിയില്‍ സൈബർ ആക്രമണം നടക്കുന്നുണ്ട്.

ഇതിനിടെ വിജയെ തൃഷ ഇൻസ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മുൻപ് വിജയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച്‌ താരം നടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. അത് ഡിലീറ്റ് ചെയ്തിട്ടില്ല.

നിലവില്‍ തൃഷയുടെ ഫോളോ ലിസ്റ്റില്‍ വിജയ് ഇല്ലെന്നും ആരാധകർ പറുന്നു. എന്നാല്‍ തൃഷ മുൻപും വിജയെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Exit mobile version