Site icon Malayalam News Live

നെല്ലിയാമ്പതിയില്‍ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചു; ആണ്‍കുഞ്ഞിന് ജന്മം നല്‍കി; സംഭവം വനമേഖലയില്‍ നിന്ന് ആശുപത്രിയിലേക്ക് കാല്‍നടയായി പോകവേ

തൃശൂർ: നെല്ലിയാമ്പതിയില്‍ ആദിവാസി യുവതി വഴിയോരത്ത് പ്രസവിച്ചതായി വിവരങ്ങള്‍.

ചെള്ളിക്കയം വനമേഖലയില്‍ താമസിക്കുന്ന സലീഷയാണ് വഴിയരികില്‍ പ്രസവിച്ചത്.
ആണ്‍കുഞ്ഞിന് ആണ് ജന്മം നല്‍കിയത്.

കഴിഞ്ഞ ദിവസം നേർച്ചപ്പാറയിലാണ് സംഭവം നടന്നത്. കടുത്ത പ്രസവ വേദനയെ തുടർന്ന് വനമേഖലയിലെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്ററിലധികം കാല്‍നടയായി നേർച്ചപ്പാറയിലെത്തിയപ്പോഴായിരുന്നു യുവതി പ്രസവിച്ചത്.

രാവിലെ പ്രസവവേദന തുടങ്ങിയതോടെ വന മേഖലയില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് സലീഷയും ഭർത്താവും നേർച്ചപ്പാറയില്‍ എത്തുന്നത്. ഇവിടെ വെച്ച്‌ വേദന കൂടുകയും ആണ്‍കുഞ്ഞിന് ഇവർ ജന്മം നല്‍കുകയുമായിരുന്നു.

യുവതിയെ അവശനിലയില്‍ കണ്ട പ്രദേശവാസികള്‍ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version