Site icon Malayalam News Live

അടിമാലിയിൽ ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞുവീണ് അപകടം; ബസിലുണ്ടായിരുന്ന 25 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒരാൾക്ക് പരിക്ക്

അടിമാലി: ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മറിഞ്ഞുവീണ് അപകടം.

അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മറിഞ്ഞു വീണത്.

ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.

ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് മുൻ വശത്തേക്കാണ് മരം മറിഞ്ഞു വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്ന നിലയിലാണ്.

 

Exit mobile version