Site icon Malayalam News Live

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഹെല്‍പ്പര്‍; കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; സ്ഥിരം നിയമനം; ഐടിഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് കീഴില്‍ ഹെല്‍പ്പര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണ്.

ആകെ 02 ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. ഐടി ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച്‌ 20.

തസ്തിക & ഒഴിവ്

ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ ഹെല്‍പ്പര്‍. ആകെ 02 ഒഴിവുകള്‍.

കാറ്റഗറി നമ്പര്‍: 024/2025

പ്രായപരിധി

41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഇലക്‌ട്രിക്കല്‍/ വയര്‍മാന്‍ ട്രേഡില്‍ ഐടി ഐ യോഗ്യതയും വേണം.

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വര്‍ഷത്തെ ട്രെയിനിങ് പിരീഡ് ഉണ്ടായിരിക്കും. ശേഷം സ്ഥിരപ്പെടുത്തും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 13,650 രൂപ മുതല്‍ 22,200 രൂപ വരെ ശമ്പളമായി ലഭിക്കും.

ജോലിയുടെ സ്വഭാവം

ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ (EHT, HT, LT ഉള്‍പ്പെടെ) മെയിന്റനന്‍സ്. മോട്ടോര്‍, ബാറ്ററി സിസ്റ്റംസ്, ടെലിഫോണ്‍, വയറിങ് എന്നിവയുടെ പരിപാലനം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടിക്കാര്‍ക്ക് 75 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 300 രൂപ അടയ്ക്കണം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്‌മെന്റ് ആന്റ് സെലക്ഷന്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കി മാര്‍ച്ച്‌ 20ന് മുന്‍പായി അപേക്ഷ നല്‍കുക.

Exit mobile version