Site icon Malayalam News Live

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! കേരളത്തിലേക്ക് വരുന്ന ട്രെയിന്റെ സമയത്തില്‍ മാറ്റം; മുന്നറിയിപ്പുമായി റെയില്‍വേ; പുതിയ സർവീസുകള്‍ ഇങ്ങനെ

തൃശൂർ: സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന് ഗതാഗതത്തില്‍ താല്‍ക്കാലിക മാറ്റം.

വിവിധ റൂട്ടുകളിലെ സർവീസുകളിലാണ് മാറ്റവരുത്തിയതെന്ന് റെയില്‍വേ അധിക‌ൃതർ അറിയിച്ചു.

സർവീസുകള്‍ ഇങ്ങനെ

ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി – പാലക്കാട് ടൗണ്‍ എക്സ്‌പ്രസ് ട്രെയിൻ (16843) ഉച്ചയ്ക്ക് 2.45ന് കരൂരില്‍ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നിന്ന് കരൂർ വരെയുള്ള ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കി.

ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്‌പ്രസ് ട്രെയിൻ (18190) പോത്തനൂർ ജംഗ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിൻ കോയമ്പത്തൂർ ജംഗ്ഷനില്‍ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷന് കീഴിലെ മേഖലകളില്‍ ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്‌പ്രസ് ട്രെയിൻ (18190) 50 മിനിട്ടും ആലപ്പുഴ ധന്ബാദ് എക്സ്‌പ്രസ് ട്രെയിൻ (13352) 45 മിനിട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.

Exit mobile version