Site icon Malayalam News Live

ട്രെയിനുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി; പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍.

പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്ന് പ്രതി ഹരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെൻട്രല്‍ പോലീസിന് കൈമാറും.

ഇന്നലെയാണ് നാടിനെ ഭീതിയിലാക്കിയ സംഭവം നടന്നത്. രാവിലെ ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തൻ്റെ കാശ് മുഴുവൻ പോയെന്നായിരുന്നു പറഞ്ഞത്. പക്ഷെ പോലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും അറിഞ്ഞത്.

Exit mobile version