Site icon Malayalam News Live

രണ്ട് കോടി രൂപ ആവശ്യപ്പെട്ട് റെയില്‍വെക്ക് ഭീഷണി കത്ത്; സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം

ഹെദരാബാദ്: വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച്‌ തകർക്കുമെന്ന് ഭീഷണി. സെക്കന്ദരാബാദിലെ റെയില്‍പ്പാളത്തില്‍ വച്ച്‌ ബോംബ് വെച്ച്‌ തകർക്കും എന്നാണ് ജിഹാദികള്‍ എന്ന സ്വയം വിശേഷിപ്പിച്ച അജ്ഞാത ഭീഷണി സന്ദേശത്തില്‍ ഉള്ളത്.

ആക്രമണം ഒഴിവാക്കാൻ റെയില്‍വേ രണ്ടു കോടി രൂപ നല്‍കണമെന്നും ഭീഷണി കത്തില്‍ ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയില്‍വേ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കത്ത്.

സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നുണ്ട്. ഷോയിബ്, ഷംഷീർ, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തില്‍ ജിഹാദികള്‍ എന്ന് വിശേഷിപ്പിച്ചവർ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയില്‍വേയുടെ പ്രതികരണം. പ്രതികള്‍ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയില്‍വേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

 

Exit mobile version