Site icon Malayalam News Live

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല…! ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും; ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂണ്‍ 26) ഡ്രൈ ഡേ പ്രഖ്യാപിച്ചു.

മദ്യഷോപ്പുകള്‍ നാളെ അടച്ചിടും. ബിവറേജസ് കോർപ്പറേഷൻ ഔ‌ട്ട്ലെറ്റുകളും ബാറുകളും ഉള്‍പ്പെടെ പ്രവർത്തിക്കില്ല.

മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്. ജൂണ്‍ 26 ലോകലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറില്‍ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാൻ് തീരുമാനിച്ചത്.

കേരളത്തില്‍ എക്സൈസ് വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധ വത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സനമ്നദ് സംഘടനകളുടെയും നേതൃത്വത്തിലും ബോധവത്കരണ പരിപാടികള്‍ നടക്കും.

Exit mobile version