Site icon Malayalam News Live

പ്രീസ്കൂളിൽ നിന്ന് തിരക്കേറിയ റോഡിലിറങ്ങി രണ്ടര വയസുകാരൻ; മിനി ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി, സംഭവം ആലുവയിൽ

എറണാകുളം : പ്രീ സ്കൂളിന്‍റെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്ക് നടന്ന രണ്ടര വയസുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ വണ്ടി നിർത്തി കുട്ടിയെ റോഡിൽ നിന്ന് മാറ്റി. ആലുവ എടയപ്പുറത്താണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെയിന്‍റിംഗ് നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നിട്ടതെന്ന് പ്രീ സ്കൂൾ അധികൃതർ പറഞ്ഞു. ചുറ്റുമതിലുള്ള സ്കൂളിന്‍റെ തുറന്നു കിടന്ന ഗേറ്റിലൂടെയാണ് കുട്ടി പുറത്തിറങ്ങിയത്. തിരക്കേറിയ റോഡിന്‍റെ മധ്യത്തിൽ എത്തിയ കുട്ടിയെ രക്ഷിച്ചത് മിനി ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ്. കുട്ടി റോഡിലേക്ക് ഇറങ്ങിയത് അധ്യാപകരൊന്നും അറിഞ്ഞില്ല. സ്കൂളിൽ പെയിന്‍റിംഗ് നടക്കുന്നതിനിലാണ് ഗേറ്റ് തുറന്നിട്ടത് എന്നാണ് പ്രീസ്കൂൾ അധികൃതർ പറഞ്ഞത്.

Exit mobile version