Site icon Malayalam News Live

നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ? ഇന്നത്തെ (02/01/2025) നക്ഷത്രഫലം അറിയാം

മേടം: അറിവ് നേടാനും കാര്യങ്ങള്‍ പര്യവേക്ഷണം ചെയ്യാനുമുള്ള ആഗ്രഹം വർദ്ധിക്കും. യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ കാര്യങ്ങള്‍ എന്നിവയിലൂടെ പുതിയ അനുഭവങ്ങള്‍ തേടും.

ഏറ്റവും ശക്തമായ ബന്ധങ്ങള്‍ പോലും വെല്ലുവിളികളെ അഭിമുഖീകരിക്കും. ബന്ധങ്ങളിലെ ബുദ്ധിമുട്ടുകള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും.

ഇടവം: മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാം. ബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ വർദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.

മിഥുനം: പങ്കാളിയുമായുള്ള തർക്കങ്ങളും വൈകാരിക അസ്വസ്ഥതകളും കാരണം ബന്ധത്തില്‍ അകലം വർദ്ധിക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ വർധിക്കാൻ അനുവദിക്കുന്നതിനുപകരം, അവ പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെ തെറ്റിദ്ധാരണകള്‍ നീങ്ങുകയും ബന്ധം കൂടുതല്‍ ദൃഢമാകുകയും ചെയ്യും. നിങ്ങളുടെ അതുല്യമായ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കാനുള്ള സമയമാണിത്.

കർക്കടകം: കോപം നിയന്ത്രിക്കുക. കുടുംബ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ പങ്കാളി അഭിനന്ദിക്കും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ ദിനമാണ്. കർമ്മമേഖല പുഷ്ടിപ്പെടും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലർത്തുക.

ചിങ്ങം: ഒരു പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുക. സാമ്ബത്തിക ആസൂത്രണ തന്ത്രങ്ങള്‍, ബജറ്റിംഗ്, ദീർഘകാല നിക്ഷേപങ്ങള്‍ എന്നിവയില്‍ വിജയം കൈവരിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കാൻ ശ്രമിക്കുക. കർമ്മമേഖലയിലെ അമിതമായ അർപ്പണബോധം പങ്കാളിയെ അവഗണിക്കുന്നതിലേക്ക് നയിക്കാം.

കന്നി: കുടുംബത്തില്‍ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. കർമ്മമേഖലയില്‍ ചില തിരിച്ചടികളുണ്ടാകാം. സാമ്ബത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക.

തുലാം: കർമ്മ മേഖലയും കുടുംബ ജീവിതവും ഒരുമിച്ച്‌ കൊണ്ടുപോകാൻ ക്ലേശിക്കും. അവിവാഹിതർക്ക് വിവാഹവുമായി ബന്ധപ്പെട്ട നല്ല വാർത്തകള്‍ കേള്‍ക്കാനാകും. വിദ്യാർത്ഥികള്‍ക്ക് കാലം അനുകൂലം. സാമ്ബത്തിക പ്രതിസന്ധികളെ അതിജീവിക്കാനാകും.

വൃശ്ചികം: പ്രതിസന്ധികളെ തരണം ചെയ്യാനാകും. കുടുംബ ബന്ധം ഈഷ്മളമാകും. കർമ്മ മേഖലയില്‍ നേട്ടങ്ങളുണ്ടാകാം. സാമ്ബത്തിക നില തൃപ്തികരമാകും. പഴയ സൗഹൃദങ്ങളെ വീണ്ടും കണ്ടുമുട്ടാൻ സാധ്യത. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രവർത്തിപഥത്തിലെത്തിക്കാൻ സാധിക്കും.

ധനു: നിങ്ങളുടെ നിശ്ചയദാർഢ്യം മറ്റുള്ളവരെ പ്രചോദിപ്പിക്കും. ലക്ഷ്യങ്ങള്‍ നേടും. ആത്മവിശ്വാസവും ബുദ്ധിശക്തിയും കൊണ്ട് പങ്കാളിയില്‍ താത്പര്യം ജനിപ്പിക്കാനാകും. കുടുംബത്തിലെ മുതിർന്നവരില്‍ നിന്നും സഹായം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ അവസരം.

മകരം: പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്താനും ശക്തിപ്പെടുത്താനുമാകും. ക്ഷോഭം നിയന്ത്രിക്കുക. സാമ്ബത്തിക പ്രയാസങ്ങളുണ്ടാകാം. കുടുംബ ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകാം. വിദേശ യാത്രക്ക് യോഗമുണ്ട്.

കുംഭം: സഹോദരങ്ങളില്‍ നിന്നും സഹായം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂർത്തിയാക്കാനാകും. കുടുംബത്തില്‍ സമാധാനം കളിയാടും. അതേസമയം, മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലർത്തണം. സാമ്ബത്തിക നില തൃപ്തികരമാണ്.

മീനം: കർമ്മമേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാകും. സാമ്ബത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം. അതേസമയം, ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാർത്ഥികള്‍ക്കും തൊഴിലന്വേഷകർക്കും ദിനം അനുകൂലമാണ്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാകും.

Exit mobile version