Site icon Malayalam News Live

ക്ലച്ച്‌ കേബിളുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച അനധികൃത കെണി; നീലഗിരിയില്‍ കാട്ടുപന്നിക്കു വച്ച കെണിയില്‍ കുടുങ്ങി കടുവ ചത്തു; മൂന്ന് പേർ അറസ്റ്റിൽ

ഗുഡല്ലൂര്‍: നീലഗിരിയില്‍ കാട്ടുപന്നിക്കു വച്ച കെണിയില്‍ കുടുങ്ങി കടുവ ചത്തു.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് മൂന്നു വയസുള്ള കടുവയെ കഴുത്തില്‍ കെണി കുരുങ്ങി ചത്തനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മണികണ്ഠന്‍, മാരിമുത്തു, വേടന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ക്ലച്ച്‌ കേബിളുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച അനധികൃത കെണിയാണ് കടുവയുടെ ജീവനെടുത്തത്. ഗൂഡല്ലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പട്രോളിംഗ് വര്‍ധിപ്പിക്കാനും കെണികള്‍ കണ്ടെത്തി നീക്കംചെയ്യാനും സ്‌നിഫര്‍ നായ്ക്കളെ വിന്യസിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

Exit mobile version