Site icon Malayalam News Live

തിരൂർ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവിനു മുൻപില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവം; യുവാവ് പിടിയിൽ 

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവിനു മുൻപില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍.കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിലാണ് സംഭവം.

രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്ബില്‍ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് യുവതിയും ഭർത്താവും പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ ടൗണില്‍ വച്ച്‌ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്. തിരൂർ ഇൻസ്‌പെക്ടർ എം.കെ.രമേശിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ധനീഷ് കുമാർ, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Exit mobile version