Site icon Malayalam News Live

തൂണേരി ഷിബിൻ വധക്കേസ്; മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

കൊച്ചി: തൂണേരി ഷിബിൻ വധക്കേസില്‍ മുസ്ലീം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഓരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ഈ തുക ഷിബിന്റെ പിതാവിന് നഷ്‌ടപരിഹാരമായി നല്‍കണം.

പ്രതികളുടേത് നിഷ്‌ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു.

വിദേശത്തായിരുന്ന ആറ് പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് ആറുപേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Exit mobile version