Site icon Malayalam News Live

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴെ വീണു ; അതിഥി തൊഴിലാളി ഉള്‍പ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു

 

തൃശൂർ: വീടിന്റെ മുകളില്‍ തട്ടടിച്ചു കൊണ്ടിരിക്കെ അപകടം ഉണ്ടായി.രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്നുപേര്‍ക്ക് പരിക്ക്. വീടിന്റെ മുകളില്‍ തട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

 

കൊടുങ്ങല്ലൂർ സ്വദേശികളായ ജയൻ, നെല്‍സണ്‍, കൊല്‍ക്കട്ട സ്വദേശിയായ അൻസാർ അലി എന്നിവർക്കാണ് പരിക്കേറ്റത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മൂവരെയും മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version