Site icon Malayalam News Live

യുവാക്കളുടെ വോട്ട് ബിജെപിക്കല്ല, തനിക്കാണ് കിട്ടുകയെന്ന ആത്മവിശ്വാസം ഫലിച്ചു; സുരേഷ് ഗോപിയുടെ നാവ് പൊന്നായി; പ്രധാനമന്ത്രിയുടെ വിശ്വാസം കാത്ത് വിജയം

തൃശൂർ: “പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. എല്ലാ ജാതി- മത വിഭാഗത്തില്‍ പ്പെട്ട യുവാക്കളുടെ വോട്ടും കിട്ടും. അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്”-

തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു ദേശീയ വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് തെളിയിച്ചു.

ഇതാദ്യമായി സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ നേട്ടമായി തന്നെ വിലയിരുത്തപ്പെടും.
ബിജെപിയുടെ രാഷ്ടീയത്തേക്കാള്‍ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനും, അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് തൃശൂരില്‍ ലഭിച്ചത്.

വലിയ തോതില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് തിളക്കമാർന്ന വിജയത്തിന് കാരണം. 2019ല്‍ പാർലമെൻ്റിലേക്കും 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച്‌ തോറ്റെങ്കിലും തൃശൂർ വിടാതെ സ്ഥിരതയോടെ നടത്തിയ പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇത്തവണത്തെ കടുത്ത ത്രികോണപ്പോരിലും നേടിയ വിജയം.

Exit mobile version