Site icon Malayalam News Live

തൃശൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരിയിലെ മംഗലത്ത് രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.

 

ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്.

 

ഇവർ കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version