Site icon Malayalam News Live

പൂരം കലക്കല്‍; തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനം; ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നും റിപ്പോർട്ട്; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്.

റിപ്പോർട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്.

ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോള്‍ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലില്‍ തൃതല അന്വേഷണമാണ് ഒടുവില്‍ സർക്കാർ പ്രഖ്യാപിച്ചത്.

Exit mobile version