Site icon Malayalam News Live

പെരുന്നാള്‍ കഴിഞ്ഞ് മടങ്ങവെ യുവാവ് കിണറ്റില്‍ വീണു; മോട്ടോര്‍ പൈപ്പില്‍ ജീവൻ മുറുകെ പിടിച്ചു കിടന്നത് ഒരു രാത്രി മുഴുവന്‍; ഒടുവില്‍ സംഭവിച്ചത്…..!

തൃശൂര്‍: ഒല്ലൂര്‍ പള്ളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങവെ യുവാവ് കിണറ്റില്‍ വീണു.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് കിണറ്റില്‍ വീണത്.
ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.

വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്നി രക്ഷാ സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ റ്റി.എസ്. ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച്‌ കരയ്ക്കു കയറ്റിയത്.

അതേസമയം, തിരുവനന്തപുരം വെങ്ങാനൂരില്‍ 50 അടി താഴ്ചയയുള്ള കിണറ്റില്‍ വീണ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് രക്ഷിച്ചിരുന്നു. 12 വയസുള്ള പെണ്‍കുട്ടിയാണ് കിണറ്റില്‍ വീണത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു.

Exit mobile version