Site icon Malayalam News Live

‘തൃശൂരിലെ വിജയം സിപിഎം-ബിജെപി അവിഹിത ബന്ധം; അനുകൂല വികാരത്തിനായി പൂരം കലക്കി’: വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നും അതിനെ തുടർന്നുണ്ടായ ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേന്ദ്ര ഏജൻസികള്‍ എടുക്കുന്ന കേസുകള്‍ വച്ച്‌ മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കണ്ടത്. എന്തിനാണ് മുഖ്യമന്ത്രി, പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്.

ഈ കൂടിക്കാഴ്ചകളിലാണ് ലാവ്‌ലിൻ ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇ ഡി അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്.

Exit mobile version