Site icon Malayalam News Live

പോലീസിനെ കണ്ടതും പേടിച്ചോടി, പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തത് 45.81 ഗ്രാം എംഡിഎംഎ, ​ഗൂഢാലോചന നടന്നത് പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം

വയനാട്: പോലീസ് പട്രോളിങ്ങിനിടെ പേടിച്ച് ഓടിയ മൂന്ന് യുവാക്കളെ പിടികൂടിയപ്പോൾ കിട്ടിയത് മാരകമയക്കുമരുന്നായ എംഡിഎംഎ.

കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നിന്നിരുന്ന മൂന്ന് പേരും പോലീസിനെ കണ്ട് പേടിച്ച് ഓടുകയായിരുന്നു.

ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 45.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. വയനാട് സ്വദേശികളായ മീനങ്ങാടി കോലംമ്പറ്റ നാലുകണ്ടത്തില്‍ വീട്ടില്‍ കെ. അഖില്‍(22), മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്(24), കൃഷ്ണഗിരി, അമ്പലപ്പടി, അഴകന്‍പറമ്പില്‍ വീട്ടില്‍ വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്

Exit mobile version