Site icon Malayalam News Live

ഭീഷണി സന്ദേശത്തിന് പിന്നാലെ രൺവീർ സിംഗിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി; കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം

ബോളീവുഡ് താരം റണ്‍വീര്‍ സിങിന് ഭീഷണി. വാട്‌സാപ്പ് സന്ദേശം വഴിയാണ് ഭീഷണി. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. താരം മുംബൈ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ, അദ്ദേഹത്തിന്റെ വസതിയിലെ സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വോയ്‌സ് നോട്ട് അയച്ച ആളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍ വ്യക്തത തേടി ഹൗസിങ് സൊസൈറ്റി മാനേജ്‌മെന്റ് പൊലീസിനെ സമീപിച്ചു. ആയുധധാരികളായ നിരവധി ഗാര്‍ഡുകള്‍ പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിരവധി താമസക്കാര്‍ക്ക് അസൗകര്യം നേരിടുന്നുണ്ടെന്ന് മാനേജ്മെന്റ് പറഞ്ഞു. ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്ത് അടുത്തിടെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ ഇത്തരം നിരവധി ഭീഷണികള്‍ ഉയരുന്നുണ്ട്.

Exit mobile version