Site icon Malayalam News Live

തൊണ്ടവേദന പെട്ടെന്ന് മാറാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ഈ മഴക്കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തൊണ്ടവേദന. കഠിനമായ തൊണ്ടവേദനയുണ്ടെങ്കില്‍ ഒരു ആരോഗ്യ വിദഗ്ധനെ കാണിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ തൊണ്ടവേദന അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഇഞ്ചി- തേന്‍ ചായ

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. തേനിന് ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍ തൊണ്ടവേദന പെട്ടെന്ന് മാറാന്‍ ഇഞ്ചി- തേന്‍ ചായ കുടിക്കുന്നത് നല്ലതാണ്.

2. മഞ്ഞള്‍ ചായ

ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും മഞ്ഞളിലെ കുര്‍കുമിന്‍ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ മഞ്ഞള്‍ ചായ ഉള്‍പ്പെടുത്താം.

3. പെപ്പർമിന്‍റ് ടീ

പെപ്പർമിന്‍റ് ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തൊണ്ടവേദനയെ അകറ്റാന്‍ സഹായിക്കും.

4. നാരങ്ങാ നീരും തേനും

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

5. ആപ്പിള്‍ സൈഡര്‍ വിനഗര്‍

വെള്ളത്തില്‍ ആപ്പിള്‍ സൈഡര്‍ വിനഗറും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ അകറ്റാന്‍ സഹായിക്കും.

6. കറുവാപ്പട്ട ചായ

ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ അടങ്ങിയ കറുവാപ്പട്ട ചായയും തൊണ്ടവേദനയെ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Exit mobile version