Site icon Malayalam News Live

കോട്ടയം പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു; കൗൺസിലറാകുന്നത് രണ്ടാം തവണ

പാലാ: പാലാ നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു.

നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്.

ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്

ആരോഗ്യം, വിദ്യാഭ്യാസം കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ സിബിൽ തോമസും മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു.

എൽ.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്.

ആകെയുള്ള 26 പേരിൽ 25 പേർ വോട്ട് ചെയ്തു.

തോമസ് പീറ്ററിന് 16 വോട്ടും ജോസ് എടേട്ടിന് 9 വോട്ടും ലഭിച്ചു.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സ്‌സൻ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു

 

Exit mobile version