Site icon Malayalam News Live

100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; തോമസ് കെ തോമസടക്കം ആരും പരാതി നല്‍കിയില്ല; അന്വേഷണം വന്നാല്‍ ഇഡി കൂടി എത്തുമോ എന്ന് ഭയം

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സർക്കാർ.

തനിക്കെതിരെ ഉയർന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവർത്തിച്ച എൻസിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല.

പരാതി നല്‍കിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല.

Exit mobile version