Site icon Malayalam News Live

ഈ ആഴ്‌ച ലഭിച്ചു തുടങ്ങും; കേരളത്തില്‍ ഭാരത് അരി വിതരണം ചെയ്യാൻ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ, ശേഖരിച്ചത് പതിനായിരം ടണ്‍

തിരുവനന്തപുരം: കേരളത്തില്‍ ഭാരത് അരി വിതരണം ചെയ്യാൻ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്.) ഈ അഴ്ച തന്നെ വാഹനങ്ങളില്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്യും.

തൃശൂർ, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് ശേഖരിച്ച അരി എറണാകുളം കാലടിയിലെ മില്ലില്‍ പോളിഷ് ചെയ്തശേഷം പായ്ക്കിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് . അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാണ് വില്‍പ്പന.

കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കില്‍ ഭാരത് ബ്രാൻഡ‌ഡ് അരിയുടെ സംസ്ഥാനതല വിതരണം ഏഴിന് തൃശൂരില്‍ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡല്‍ഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കില്‍ അരി വിതരണം തുടങ്ങിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെ രാഷ്ട്രീയ ചർച്ചയായി. പൊതുവിപണിയില്‍ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എൻ.സി.സി.എഫ്. അധികൃതർ പറഞ്ഞു.

Exit mobile version