Site icon Malayalam News Live

പാറശ്ശാലയില്‍ വില്ലേജ് ഓഫീസ് അടച്ചിട്ട് മരണാനന്തര ചടങ്ങിന് പങ്കെടുത്ത സംഭവം; ഓഫിസര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: പാറശ്ശാലയില്‍ വില്ലേജ് ഓഫീസ് അടച്ചിട്ട് ജീവനക്കാർ മരണാനന്തര ചടങ്ങിന് പങ്കെടുത്ത സംഭവത്തില്‍ നടപടിയുമായി റവന്യൂ വകുപ്പ്.

വില്ലേജ് ഓഫീസറുടെ ചുമതലയുള്ള ആളെ സ്ഥലം മാറ്റി. പാറശ്ശാലയില്‍ നിന്ന് കാട്ടാക്കടയിലേക്കാണ് സ്ഥലമാറ്റം. മറ്റുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടിയ്ക്ക് സാധ്യത. കൃത്യമായ അന്വേഷണത്തിന് ശേഷമായിരിക്കും തീരുമാനം.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നെയ്യാറ്റിൻകര തഹസില്‍ദാർ സംഭവം അന്വേഷിച്ച്‌ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില്ലേജ് ഓഫീസറുടെ ഭാര്യയുടെ അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ഉദ്യോഗസ്ഥർ ഓഫീസ് അടച്ചിട്ട് ഇറങ്ങിയത്. ഈ സമയത്ത് സ്വീപ്പറുടെ ബന്ധുവിനെ ഏല്‍പ്പിച്ചായിരുന്നു ഇവർ ചടങ്ങില്‍ പങ്കെടുക്കാനായി പോയത്. എന്നാല്‍ ഈ സമയത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ വില്ലേജ് ഓഫീസില്‍ എത്തുകയും മറ്റൊരു കേസിന്റെ ആവശ്യത്തിനായി വിജിലൻസ് ഇവിടെ എത്തുകയും ആരുമില്ലെന്ന് മനസ്സിലാക്കി ഇവരെ തിരികെ വിളിക്കുകയുമായിരുന്നു.

Exit mobile version