Site icon Malayalam News Live

തിരുവനന്തപുരത്ത് ചിപ്പ്സ് കടയില്‍ തീപിടിത്തം; അപകടത്തില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ചിപ്പ്സ് ഉണ്ടാക്കുന്ന കടയില്‍ വൻ തീപിടിത്തം.

അപകടത്തില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. അപ്പു ആചാരി ആണ് മരിച്ചത്.
മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

തിരുവനന്തപുരത്താണ് സംഭവം. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.

കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന കണ്ണൻ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.

വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് എടുത്തതിനാല്‍ പൊട്ടിത്തെറിയുണ്ടായില്ല.

വേഗം അണച്ചതിനാല്‍ മറ്റു കടകളിലേക്കും വ്യാപിച്ചില്ല. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

Exit mobile version