Site icon Malayalam News Live

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവര്‍ത്തകയിലേക്കും ആണ്‍സുഹൃത്തിലേക്കും അന്വേഷണം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് സൂചന; കൂടുതല്‍ പേർ പ്രതികളാൻ സാധ്യത

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന.

ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്.

ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആണ്‍സുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസില്‍ കൂടുതല്‍ പേർ പ്രതികളാകാനും സാധ്യതയുണ്ട്.

തിരുവല്ലയില്‍ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തില്‍ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.
അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി.

കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികള്‍. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

Exit mobile version