Site icon Malayalam News Live

കോട്ടയം തിരുവല്ലയിൽ വയോധികയെ ക്രൂരമായി മർദ്ദിച്ചു; 72 കാരി ചികിത്സയിൽ ; മർദ്ദിച്ചയാളുടെ വീടിന് നേരെയും ആക്രമണം

കോട്ടയം: തിരുവല്ല പൊടിയാടിയിൽ 72 കാരിയെ മർദ്ദിച്ചു എന്ന് പരാതി. രുഗ്മിണി ഭവനത്തിൽ രുഗ്മിണിയമ്മ ആശുപത്രിയിൽ ചികിത്സ തേടി. ഗോപകുമാർ എന്ന ആൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രത്യാക്രമണത്തിന്റെ ഭാഗമായി ഗോപകുമാറിന്റെ വീട്ടിലും അതിക്രമം.

ഒരു സംഘം ആളുകൾ ഗോപകുമാറിന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങൾക്ക് കേടുപാട് വരുത്തിയിട്ടുണ്ട്. ആറു മാസം മുമ്പ് ഗോപകുമാറിന്റെ മകനെ രുഗ്മിണി അമ്മയുടെ മകനായ രാജീവും സംഘവും മർദ്ദിച്ചതിലുള്ള വിരോധമാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

 

Exit mobile version