Site icon Malayalam News Live

സിപിഎം തിരുവല്ല വിഭാഗീയതയില്‍ കടുത്ത നടപടി; ലോക്കല്‍ സെക്രട്ടറിയെ മാറ്റി; മുൻ ഏരിയാ സെക്രട്ടറിക്ക് താക്കീത്

പത്തനംതിട്ട: തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടി.

തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കി.

അലങ്കോലമായ ലോക്കല്‍ സമ്മേളനം 9 ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നല്‍കി.

തിരുവല്ലയിലെ സംഘടന കാര്യങ്ങള്‍ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തിരുവല്ലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.

ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തെ നിർത്തിവെച്ചത്.

Exit mobile version