Site icon Malayalam News Live

തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെഞ്ഞെടുപ്പില്‍ വിജയം കൊയ്ത് എല്‍ഡിഎഫ്: പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ച ബാങ്കിന് ഇനി പുതിയ മുഖം

പത്തനംതിട്ട: തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെഞ്ഞെടുപ്പില്‍ വിജയം കൊയ്ത് എല്‍ഡിഎഫ്.

പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കിന് ഭരണം നഷ്ടമായി. യുഡിഎഫ് പാനലില്‍ മത്സരിച്ച 13 പേരും തോറ്റു.

മുൻ എംഎല്‍എ കെ. ശിവദാസൻ നായരും തോറ്റു. 2004 ന് ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് നടക്കുന്നതിനിടെ, ഉച്ചയോടെ കള്ളവോട്ട് ആരോപിച്ച്‌ കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം പോയതോടെ, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഭരണവും ഇതോടെ യുഡിഎഫിന് നഷ്ടമായേക്കും. 72 ബാങ്കുകള്‍ ഉള്ളതില്‍ ഭൂരിഭാഗത്തിന്റെയും ഭരണം ഇതോടെ എല്‍ഡിഎഫിന്റെ കയ്യിലായി. സംസ്ഥാന ഭരണസമിതിക്കെതിരെ എല്‍ഡിഎഫിന് അവിശ്വാസം കൊണ്ടുവരാൻ കഴിയും.

Exit mobile version