Site icon Malayalam News Live

തിരുച്ചിറപ്പള്ളിയിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അപകടം; കോട്ടയം ചക്കംപുഴ സ്വദേശിക്ക് ദാരുണാന്ത്യം

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

സംഭവ സ്ഥലത്തുവച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു. ഭാര്യ അമാർലിയ അലക്സിന് സാരമായി പരുക്കേറ്റു. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version