Site icon Malayalam News Live

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയാണ് കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്.

രാവിലെ പ്രഭാതനടത്തിന് പോയവരെ അടക്കം നായ ആക്രമിക്കുകയായിരുന്നു. ഭൂരിഭാഗം പേരുടെയും കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Exit mobile version