Site icon Malayalam News Live

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം: മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം; 18 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു.

ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം.

മരിച്ചതില്‍ ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓള്‍ട്ടോ കാർ. കൂട്ടിയിടിയില്‍ കാർ പൂർണമായി തകർന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു.

കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.

Exit mobile version