Site icon Malayalam News Live

ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സംഭവം പയ്യന്നൂരിൽ

പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ മോഷണം. കാങ്കോലിലെ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഭണ്ഡാരം തകര്‍ത്താണ് പണം കവര്‍ന്നത്. ക്ഷേത്രപരിസരത്ത് ഭണ്ഡാരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ അരയാല്‍തറയിലായിരുന്നു ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. ഭണ്ഡാരം അവിടെനിന്നും ഇളക്കിമാറ്റുകയും പണം കവരുകയുമായിരുന്നു. പണം കവര്‍ന്നശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ഭണ്ഡാരമായതിനാല്‍ എത്ര പണം നഷ്ടമായി എന്നതില്‍ വ്യക്തതയില്ല. പ്രായം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version