Site icon Malayalam News Live

കോട്ടയം ഗാന്ധിനഗറിൽ വീട് കുത്തി തുറന്ന് മോഷണം; ഇരുപത് പവനോളം സ്വർണം മോഷ്ടിച്ചു, ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റൂട്ടിൽ ചെമ്മനംപടി ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം. 20 പവൻ സ്വർണ്ണം മോഷ്ടിച്ചു.

ചെമ്മനംപടി ആലപ്പാട്ട് ചന്ദ്രൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിലുള്ള മകൻ്റെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

മൂന്നാറിൽ നിന്നും ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച ഇരുപതോളം പവൻ സ്വർണം മോഷണം പോയി എന്ന് കണ്ടെത്തി.

തുടർന്ന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കോട്ടയം ഡിവൈഎസ്പി മുരളി, ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐമാരായ രൂപേഷ് , മനോജ് കെ, സിപിഒ അജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും, വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version