Site icon Malayalam News Live

തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെ ശബരിമല സന്നിധാനത്ത് നിന്ന് പൊലീസ് പിടികൂടി; പിടിയിലായത് മോഷണശ്രമത്തിനിടെ

ശബരിമല: തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെ ശബരിമല സന്നിധാനത്ത് നിന്ന് പൊലീസ് പിടികൂടി.

സന്നിധാനത്ത് മോഷണശ്രമത്തിനിടെയാണ് കറുപ്പ് സ്വാമി, വസന്ത് എന്നിവരെ സന്നിധാനം പൊലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംശയാസ്പാദമായി കണ്ട ഇരുവരെയും പൊലീസ് ചോദ്യം ചെയ്തത്.

നേരത്തെ കേസുകളുള്ളവർ, ശബരിമല സീസണില്‍ മോഷ്ടിക്കാൻ എത്തുന്നവർ എന്നിങ്ങനെയുള്ളവരുടെ ഒരു ഡാറ്റ പൊലീസിന്റെ കൈവശമുണ്ട്. അതില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.

ഇവർ ജോലിക്കായി എത്തിയെന്നാണ് ചോദ്യം ചെയ്യലില്‍ വിശദീകരിച്ചത്. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഇവരുടെ കൈവശമില്ല. ഇവരോട് ശബരിമലയില്‍ നിന്ന് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കാട്ടില്‍ ഒളിച്ച ഇവർ മോഷണശ്രമം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കും. ഇവർ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

Exit mobile version